Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അ​ദ്ധ്യാ​പ​ക​ന്‍റെ അ​ശ്ര​ദ്ധ മൂ​ലം വി​ദ്യാ​ർത്ഥി​ക്ക് മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു; ന​ട​പ​ടി​ വേ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

അ​ദ്ധ്യാ​പ​ക​ന്‍റെ അ​ശ്ര​ദ്ധ മൂ​ലം വി​ദ്യാ​ർത്ഥി​ക്ക് മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു; ന​ട​പ​ടി​ വേ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ.



ആ​ല​പ്പു​ഴ : മൂ​ല്യ​നി​ർണ്​ണ​യം ന​ട​ത്തി​യ അദ്​ധ്യാ​പ​ക​ന്‍റെ അ​ശ്ര​ദ്ധ​മൂ​ലം എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ദ്ധ്യാ​പ​ക​ർ​ക്കെ​തി​രെ വ​കു​പ്പുത​ല ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
        ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ മ​ഠ​ത്തി​ലെ വി​ദ്യാ​ർ​ത്ഥി​നി അ​ന​യ ആ​ർ. സാ​ബു​വി​ന് ഏ​ഴ് മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ബ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, പ​രീ​ക്ഷ ഭ​വ​ൻ സെ​ക്ര​ട്ട​റി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യാ​ണ് അ​യ​ന ആ​ർ. സാ​ബു ബ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. പ​രീ​ക്ഷ ഭ​വ​ൻ സെ​ക്ര​ട്ട​റി​ക്ക് ജൂ​ൺ ആ​റി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​ന്ന 20-ാം തീ​യ​തി വ​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​നും പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നും കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് അ​ന​യ ഹ​ര്‍​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.
      ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​ക​യും ഓ​ൺ​ലൈ​നാ​യി ഹി​യ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. വി​ദ്യാ​ർത്​ഥി​യു​ടെ ഭാ​വി നി​ർണ്ണ​യി​ക്കു​ന്ന​തി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്ന വി​ഷ​യ​ത്തി​ൽ പ​രീ​ക്ഷ പേ​പ്പ​ർ പ​രി​ശോ​ധി​ച്ച അ​ദ്ധ്യാ​പ​ക​ർ​ക്ക് ഗു​രു​ത​ര​മാ​യ ജാ​ഗ്ര​ത​ക്കു​റ​വ് സം​ഭ​വി​ച്ച​താ​യി ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement