Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് വിജയം.

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് വിജയം


കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയർത്തിയ 214 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 170 റണ്‍സ് എടുക്കാൻ മാത്രമേ ആയുള്ളൂ.
        ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മികവില്‍ 20 ഒവറില്‍ 7 വിക്കറ്റിന് 213 റണ്‍സ് നേടിയിരുന്നു. യശസ്വി ജയ്സ്വാളും ഗില്ലും ചേർന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍, പവർ പ്ലേക്ക് ശേഷം ഇരുവരും പുറത്തായത് ഇന്ത്യയുടെ സ്കോറിങ് വേഗത കുറച്ചു.
          ജയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സും ഗില്‍ 16 പന്തില്‍ 34 റണ്‍സും എടുത്തു. പിന്നീട് സൂര്യകുമാർ യാദവാണ് ആക്രമിച്ച് കളിച്ചത്. 26 പന്തില്‍ നിന്ന് 58 റണ്‍സ് ആണ് ക്യാപ്റ്റൻ്റെ സമ്പാദ്യം. രണ്ട് സിക്സും എട്ട് ഫോറും ഇതിലുൾപ്പെടുന്നു.
        മറുവശത്ത് പന്ത് തുടക്കത്തില്‍ വേഗത്തില്‍ സ്കോർ ചെയ്യാൻ പാടുപെട്ടുവെങ്കിലും അവസാനം റണ്‍ കണ്ടെത്തി. ഋഷഭ് പന്ത് ആകെ 34 പന്തില്‍ നിന്ന് 49 റണ്‍സ് ആണ് അടിച്ചെടുത്തത്. ശ്രീലങ്കക്കായി പതിരണ നാലു വിക്കറ്റും മധുശങ്ക, ഹസരംഗ, ഫെർണാാണ്ടോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
        മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്‍കിയത്. നിസങ്കയും കുശാല്‍ മെൻഡിസും ചേർന്ന് 8.4 ഓവറില്‍ 84ന് 1 എന്ന മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കി. നിസാങ്ക 48 പന്തില്‍ നിന്ന് 79 റണ്‍സ് എടുത്തു. 7 ഫോറും നാല് സിക്സും നിസാങ്ക ഉൾപ്പടെയാണിത്. കുശാല്‍ മെൻഡിസ് 27 പന്തില്‍ നിന്ന് 45 റണ്‍സും എടുത്തു. ഇവർ രണ്ടു പേരുമല്ലാതെ വേറെ ആരും ശ്രീലങ്കയ്ക്ക് ആയി തിളങ്ങിയില്ല. ഇന്ത്യക്കായി പരാഗ് മൂന്ന് വിക്കറ്റും അക്സർ പട്ടേല്‍, അർഷ്ദീപ് എന്നിവർ രണ്ടു വിക്കറ്റു വീതവും ബിഷ്ണോയ്, സിറാജ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement