Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേയ്ക്ക് വീണ് യുവതി മരിച്ചു. പിഞ്ചുകുഞ്ഞിനും മറ്റൊരു യുവതിയ്ക്കും പരിക്ക്.

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേയ്ക്ക് വീണ് യുവതി മരിച്ചു. പിഞ്ചുകുഞ്ഞിനും മറ്റൊരു യുവതിയ്ക്കും പരിക്ക്.


തിരു.: തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സിമിയുടെ മകൾ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ മേൽപ്പാലത്തിൽ നിന്ന് സർവ്വീസ് റോഡിലേക്ക് വീണായിരുന്നു അപകടം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂവരും സഞ്ചരിച്ച സ്കൂട്ടർ പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഗുരുതരമായി പരിക്കേറ്റ സിമിയെ രക്ഷിക്കാനായില്ല.
        അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂട്ടർ ഓടിച്ച സിനി ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്. മരിച്ച സിമിയും മകളും സ്കൂട്ടറിന്റെ പിൻവശത്താണ് ഇരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement