Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. 

കോട്ടയം: ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്. മണർകാട് സെൻ്റ് മേരീസ് കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക്കിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
        ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ കെകെ റോഡിൽ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം. കോട്ടയത്തെ തിയേറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഐരാറ്റുനടയിൽ വച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോൺ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
        മൃതദേഹം ഇന്ന് (02/07/2024) രാവിലെ 11 മണി മുതൽ ഷോൺ പഠിക്കുന്ന സെൻ്റ് മേരീസ് കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് ഗ്രാമറ്റം, കൊല്ലംകുഴി ഭാഗത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം മൂന്നു മണിക്ക് മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്ക്കരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement