Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉദ്യോഗാർത്ഥികളുടെ മരണം സംവിധാനത്തിന്‍റെ കൂട്ടപരാജയമെന്ന് രാഹുൽ.

ഉദ്യോഗാർത്ഥികളുടെ മരണം സംവിധാനത്തിന്‍റെ കൂട്ടപരാജയമെന്ന് രാഹുൽ.


ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് ഉദ്യോഗാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധി. സംവിധാനത്തിന്‍റെ കൂട്ട പരാജയമാണിതെന്നും ഓരോ പൗരന്‍റെയും സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തം ആണെന്നും രാഹുൽ പ്രതികരിച്ചു.
        അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച സംവിധാനത്തിന്‍റെ കൂട്ടായ പരാജയമാണ്. സുരക്ഷിതമല്ലാത്ത നിർമ്മാണത്തിലും മോശം നഗരാസൂത്രണത്തിലും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ഇല്ലായ്മയിലും സാധാരണ പൗരൻ ജീവൻ നഷ്ടപ്പെടുത്തി വില കൊടുക്കുകയാണ്. സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഓരോ പൗരന്‍റെയും അവകാശവും സർക്കാരുകളുടെ ഉത്തരവാദിത്തവും ആണെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments

Ad Code

Responsive Advertisement