Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടത് സഹോദരങ്ങളെ: അഗാധദു:ഖം രേഖപ്പെടുത്തി, മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.

വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടത് സഹോദരങ്ങളെ: അഗാധദു:ഖം രേഖപ്പെടുത്തി, മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.

കോട്ടയം: വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് നമ്മുടെ സഹോദരങ്ങൾക്കാണെന്നും, ദുരന്തത്തിൽ അഗാധദു:ഖം രേഖപ്പെടുത്തി മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.
        കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഇന്ന് രാവിലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് ആദരാഞ്ജലിയർപ്പിച്ചു. ദുരന്തത്തിൽ സ്വത്തുവകകൾ ഉൾപ്പടെ നഷ്ടപ്പെട്ടവരെ കേരളം ചേർത്തു പിടിക്കണം. പ്രളയകാലത്തും കൊറോണ കാലത്തും നാം കാണിച്ച ഒത്തൊരുമ വയനാട്ടിലെ ജനങ്ങൾക്കും ആവശ്യമാണ്. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ചൂരൽമലയിലെയും മുണ്ടക്കൈയിലേയും ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ നാം ഓരോരുത്തരും ഒന്നിച്ചിറങ്ങണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement