
തിരു.: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കാലവർഷക്കെടുതിയെ തുടർന്ന് മലപ്പുറം, തൃശൂർ ജില്ലകളിൽവെച്ച് ആഗസ്ത് രണ്ടു വരെ നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. മറ്റു ജില്ലകളിലെ അഭിമുഖത്തിന് മാറ്റമില്ല.
0 Comments