Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവല്ലയിലെ ക്ഷേത്രത്തിൽ വൻമോഷണം; അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഷടമായി.

തിരുവല്ലയിലെ ക്ഷേത്രത്തിൽ വൻമോഷണം; അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഷടമായി.


തിരുവല്ല: കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വൻ മോഷണം. അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ സാമഗ്രികൾ കവർന്നു. ശ്രീകോവിലും ഓഫീസ് മുറിയുമടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ അമ്പതിലധികം ഓട്ടുവിളക്കുകളും തൂക്കുവിളക്കുകളും കലശക്കുടങ്ങളും പിത്തള പറയുമടക്കം അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു. 
         ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവല്ല പോലീസ് സ്ഥലത്ത് എത്തി. തുടർന്ന് ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്. 50 കിലോയോളം തൂക്കം വരുന്ന ഓട്ടുവിളക്കുകൾ അടക്കം ക്ഷേത്രത്തിൽ നിന്നും കടത്തിയതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സാധനസാമഗ്രികൾ കൊണ്ടുപോകുവാൻ പെട്ടി ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായും പോലീസ് കരുതുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് തിരുവല്ലാ സിഐ  ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement