Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ് ഭാര്യ ആശുപത്രിയിൽ.

കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ്  ഭാര്യ ആശുപത്രിയിൽ.



ആലപ്പുഴ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ് ഭാര്യ ആശുപത്രിയിൽ. സംഭവത്തിൽ ഹരിപ്പാട് തൃക്കുന്നപ്പുഴ വലിയപറമ്പ്  രാജിനിവാസിൽ രാജേഷ് (32), അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദമോൾ (34) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. 
       കഴിഞ്ഞ ദിവസം രാത്രി  കുടുംബ പ്രശ്നങ്ങളെ തുടർന്ന് തര്‍ക്കത്തിനൊടുവിൽ രാജേഷ് കത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ഷാജിമോൻ, എസ്ഐമാരായ ബൈജു, ശ്രീകുമാർ, എഎസ്ഐ സംഗീത, സിപിഒമാരായ അക്ഷയ്കുമാർ, വൈശാഖ്, അഖിൽ മുരളി, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement