Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ.

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ.


വൈക്കം: കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഓലിക്കരയിൽ വീട്ടിൽ മനോജ്കുമാർ (49) എന്നയാളെയാണ് വെള്ളൂർ  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ വെള്ളൂർ ശാഖയിൽ രണ്ടു തവണകളിലായി എട്ടു വളകൾ പണയം വച്ച് രണ്ടു ലക്ഷത്തി നാൽപത്തിയെട്ടായിരം (2,48,000) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെള്ളൂർ സ്റ്റേഷൻ എസ്ഐ എബി ജോസഫ്, രാംദാസ്, എഎസ്ഐ മഞ്ജുഷാ ഗോപി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement