Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമ്മന്‍ചാണ്ടിയുടെ ചരമവാർഷികം ഇന്ന്.

ഉമ്മന്‍ചാണ്ടിയുടെ ചരമവാർഷികം ഇന്ന്.


കോട്ടയം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ എന്നത്തേയും കരുത്തനായ പ്രതിനിധിയുമായിരുന്ന ഉമ്മന്‍ചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. വിവിധയിടങ്ങളിൽ ഇന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് പ്രത്യേക പ്രാർത്ഥന നടക്കും. 
       ഒന്നാം ചരമവാർഷികാചരണം ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന്  രാവിലെ 11ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷനാകും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്വാമി മോക്ഷവ്രതാനന്ദ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ശശി തരൂർ എംപി, പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. 
        ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരമവാർഷികാചരണം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കോട്ടയം മാമ്മൻമാപ്പിള സ്മാരക നഗരസഭാ ഹാളിൽ നടക്കും. അനുസ്മരണ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ അദ്ധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement