മെഗാ ടൂറിസം ബി 2 ബി മീറ്റ് "തുഷാർ" ശനിയാഴ്ച.
കൊച്ചി: കേരളത്തിലെ ടൂറിസം സാധ്യതകളെ ലോകത്തിനു മുമ്പിൽ തുറന്നു കാണിക്കുന്നതിനും ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ചു കൊണ്ടും സംഘടിപ്പിക്കുന്ന മെഗാ ടൂറിസം ബി 2 ബി മീറ്റ് "തുഷാർ 2024" ശനിയാഴ്ച നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും.
ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ പ്രൊഫഷണലുകളുടെ സംഘടനയായ ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യത്തിൻറെ (കെടിടിസി) നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
31ന് രാവിലെ 9ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് നിർവ്വഹിക്കും. കെടിടിസി പ്രസിഡൻറ് മനോജ് എം. വിജയ് അധ്യക്ഷനാകും. വൈസ് പ്രസിഡൻറുമാരായ ഷാജി കല്ലായി, ഷിജോ ജോർജ്, ജനറൽ സെക്രട്ടറി സനോജ് മച്ചിങ്ങൽ, ജോ. സെക്രട്ടറി ആനന്ദ് കെ.ആർ., ട്രഷറർ ഡെന്നി ജോസ് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയാകും. ടൂറിസം രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഈ മേഖലയിലുള്ളവരുമായി ചർച്ചകളും സംവാദങ്ങളും നടത്തും. വിനോദസഞ്ചാര രംഗത്തെ പ്രമുഖ വ്യക്തികളായ ജോസ് പ്രദീപ്, വിനീഷ് വിദ്യ, അനി ഹനീഫ്, സജീർ പടിക്കൽ, ശിവദത്തൻ, സജി നായർ, രവിശങ്കർ, രജീഷ് ടി.ആർ., സജീവ് നായർ, സുറുമി ഷിറാസ് എന്നിവർ സംബന്ധിക്കും.
ഇന്ത്യയിലെയും വിദേശങ്ങളിലെയും ടൂർ കമ്പനികൾ, ഡിഎംസികൾ, പ്രമുഖ ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഫ്ലൈറ്റ് കമ്പനികൾ, ഓൺലൈൻ പോർട്ടലുകൾ തുടങ്ങിയവയുടെ 200ലധികം സ്റ്റാളുകൾ തുഷാറിന്റെ മൂന്നാം എഡിഷനിൽ ഉണ്ടാകുമെന്ന് പ്രസിഡന്റ് മനോജ് എം. വിജയ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ടൂറിസം മേഖലയിലെ വിദ്യാർത്ഥികൾക്കും ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ടൂറിസത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് നടത്തുന്ന ശില്പശാല, ബി 2 ബി മീറ്റിന്റെ പ്രധാന പ്രോഗ്രാമുകളിലൊന്നാണ്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കമ്പനികളുമായി നേരിട്ട് ബിസിനസ് നടത്തുന്നതിന് കേരളത്തിലെ ട്രാവൽ ഏജന്റുമാരെയും ടൂർ ഓപ്പറേറ്റർമാരെയും പ്രാപ്തരാക്കുകയാണ് ഈ മേളയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി 5000ൽപരം ആളുകൾ മേളയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അങ്കമാലി, ആലുവ റെയിൽവേ സ്റ്റേഷനുകൾ, ആലുവ മെട്രോ സ്റ്റേഷൻ, അത്താണി ഹോട്ടൽ എയർലിങ്ക് കാസിൽ എന്നിവിടങ്ങളിൽ നിന്നും വാഹനസൗകര്യം ഉണ്ടായിരിക്കും. ഭാരവാഹികളായ ഡെന്നി ജോസ്, സനോജ് എം., അനു ജോസ്, ജെബിൻ ബ്ലൂഗ്രാസ്, സന്ധ്യ വർമ്മ, ഷാജി കല്ലായി എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. സൗജന്യ രജിസ്ട്രേഷന് 7994292337 എന്ന വാടസ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
0 Comments