Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിതാവ് താക്കോല്‍ നല്‍കിയില്ല; മകന്‍ കാര്‍ കത്തിച്ചു.

പിതാവ് താക്കോല്‍ നല്‍കിയില്ല;  മകന്‍ കാര്‍ കത്തിച്ചു.


മലപ്പുറം: പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതിനാല്‍ മകന്‍ കാര്‍ കത്തിച്ചതായി പരാതി. കൊണ്ടോട്ടിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. 
       യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്ത ശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കാർ കത്തിക്കുകയായിരുന്നു. കാർ പൂര്‍ണ്ണമായും കത്തിനശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement