Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊടൂരാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം മൂന്നര കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി.

കൊടൂരാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം മൂന്നര കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി.


കോട്ടയം:  കൊടൂരാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം മൂന്നര കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. പുതുപ്പള്ളി കാട്ടിപ്പറമ്പ് അനിയൻകുഞ്ഞിൻ്റെ (39) മൃതദേഹമാണ് മൂന്നാം ദിനം കണ്ടെത്തിയത്. അനിയൻ കുഞ്ഞിനെ കാണാതായ കോടിമതയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
        കോട്ടയം അഗ്നിശമന സേനാംഗങ്ങൾ രണ്ട് ദിവസമായി നടത്തിയ തെരച്ചിലിനെ തുടർന്ന് മലരിക്കൽ മുട്ടം കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച കോടിമത കൊടൂരാറ്റിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു ഇയാൾ. ചൂണ്ട ഇടുന്നതിനിടെ കൊളുത്ത് ഉടക്കിയതായി സംശയത്തെ തുടർന്ന് ആറ്റിൽ ഇറങ്ങുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കോട്ടയം മാർക്കറ്റിലെ ഊണ് കടയിലെ ജീവനക്കാരനായിരുന്നു അനിയൻ കുഞ്ഞ്.
      കോട്ടയം അഗ്നിശമനസേന എസ്എഫ്ആർഒ സാബു, എഫ്ആർഒ അജിത് കുമാർ, ജോണി ആന്റണി, ശബരി, അജിത്, അനി ശങ്കർ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. കോട്ടയം വെസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement