Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാഗർകോവിൽ വന്ദേഭാരതിൽ പോയാൽ 9 മണിക്കൂർ കൊണ്ട് ചെന്നൈയിലെത്താം; തലസ്ഥാനത്തെ യാത്രക്കാർക്ക് നേട്ടം.

നാഗർകോവിൽ വന്ദേഭാരതിൽ പോയാൽ 9 മണിക്കൂർ കൊണ്ട് ചെന്നൈയിലെത്താം; തലസ്ഥാനത്തെ യാത്രക്കാർക്ക് നേട്ടം.
Vande Bharat Express

തിരു.: ശനിയാഴ്ച ഓടിത്തുടങ്ങിയ ചെന്നൈ സെൻട്രൽ- നാഗർകോവിൽ വന്ദേഭാരത് സ്പെഷ്യൽ തീവണ്ടി തിരുവനന്തപുരത്തെ യാത്രക്കാർക്കും നേട്ടം. തിരുവനന്തപുരത്തു നിന്ന് ഒൻപതു മണിക്കൂർ കൊണ്ട് ചെന്നൈയിൽ എത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ വഴിയും പാലക്കാട് വഴിയും ചെന്നൈയിലേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ഉൾപ്പെടെ തീവണ്ടികൾക്ക് 14 മുതൽ 17 മണിക്കൂർ വരെയാണ് യാത്രാസമയം.
          ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുലർച്ചെയ്ക്ക് 5.20നു പുറപ്പെടുന്ന വന്ദേഭാരത് (നമ്പർ 06067) ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും. മടക്കയാത്രയിൽ നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് 2.20നു പുറപ്പെടുന്ന തീവണ്ടി (നമ്പർ 06068) രാത്രി 9ന് ചെന്നൈയിൽ എത്തും. വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, കോവിൽപ്പട്ടി, തിരുനെൽവേലി എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുള്ളത്. തിരുവനന്തപുരത്തു നിന്ന് 12.05നു പുറപ്പെടുന്ന ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് 1.50ന് നാഗർകോവിലിലെത്തും. അവിടെ നിന്ന് 2.20നു പുറപ്പെടുന്ന വന്ദേഭാരതിൽ യാത്ര ചെയ്താൽ അന്ന് രാത്രി 9 മണിയോടെ ചെന്നൈയിൽ എത്താനാവും. വന്ദേഭാരതിൽ യാത്ര തുടരാനായി തിരുവനന്തപുരത്തു നിന്ന് രണ്ട് തീവണ്ടികൾകൂടിയുണ്ട്. രാവിലെ 9.10നു പുറപ്പെടുന്ന പുണെ-കന്യാകുമാരി എക്സ്പ്രസ് 10.35നും 11.35ന് പുറപ്പെടുന്ന തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് 12.38നും നാഗർകോവിലിൽ എത്തും. 
            അതേസമയം, ചെന്നൈയിൽ നിന്നുള്ള വന്ദേഭാരത് നാഗർകോവിലിൽ എത്തുന്ന സമയത്ത് തിരുവനന്തപുരം ഭാഗത്തേക്ക് തീവണ്ടി സർവീസുകളില്ല. പിന്നീട് വൈകിട്ടാണ് വിവേക് എക്സ്പ്രസും പാസഞ്ചറുകളും പുറപ്പെടുന്നത്. എന്നാൽ, രണ്ടു മണിക്കൂർ കൊണ്ട് ബസിൽ തലസ്ഥാനത്ത് എത്താം.

Post a Comment

0 Comments

Ad Code

Responsive Advertisement