Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അര്‍ജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും.

അര്‍ജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും.

ഷിരൂർ: മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം അപകടത്തിൽപ്പെട്ട അര്‍ജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും. നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇന്നലെ മൂന്നാം ഘട്ട തെരച്ചിലില്‍ ആണ് അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറിയുടെ ക്യാബിനില്‍ നിന്നുമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ സംസ്ഥാന ദുരന്ത പ്രതികരണസേന കണ്ടെത്തിയത്. 71 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.
         ലോറി പൂര്‍ണ്ണമായും കരകയറ്റാന്‍ ഇന്നും ശ്രമം നടക്കും. ഇന്നലെ ക്രെയിന്റെ വടം പൊട്ടിയതിനാല്‍ ദൗത്യം അവസാനിപ്പിച്ചിരുന്നു. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടവര്‍ക്ക് കുടുംബം നന്ദി പറഞ്ഞു. അര്‍ജുനെ അവിടെ ഇട്ടിട്ട് പോരില്ലെന്ന് ദൃഡനിശ്ചയം എടുത്തിരുന്നതായും മൂന്നാം ഘട്ടത്തില്‍ കണ്ടെത്താൻ ആകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായും അര്‍ജുന്റെ സഹോദരി അഞ്ജുവും സഹോദരനും മാധ്യമങ്ങളോട് പ്രതികരിച്ചു. ചേട്ടനെ ഓര്‍മ്മകളിലേക്കെങ്കിലും കിട്ടിയെന്നും നീണ്ട നാളത്തെ കാത്തിരിപ്പിനാണ് അവസാനമായതെന്നും അര്‍ജുന്റെ സഹോദരനും പ്രതികരിച്ചു. മൃതദേഹം ഇപ്പോള്‍ കാര്‍വാര്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement