Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിഎസ്‍സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം.

പിഎസ്‍സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം.


തിരു.: വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികകളിലേക്ക് 28ന് നടത്തുന്ന പിഎസ്‍സി പരീക്ഷാ കേന്ദ്രങ്ങളിൽ ചിലതിന് മാറ്റം.
        ആലപ്പുഴ എസ്ഡിവി എച്ച്എസ് ഫോർ ഗേൾസ് എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1878251 മുതൽ 1878450 വരെ ഉള്ളവർ ആലപ്പുഴ ജ്യോതി നികേതൻ ഇഎം സ്കൂൾ പുന്നപ്ര (സെന്റർ 1) എന്ന കേന്ദ്രത്തിലും ആലപ്പുഴ എസ്ഡിവി എച്ച്എസ് ഫോർ ബോയ്സ് എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1878451 മുതൽ 1878650 വരെ ഉള്ളവർ ആലപ്പുഴ ജ്യോതി നികേതൻ ഇഎം സ്കൂൾ പുന്നപ്ര (സെന്റർ 2) എന്ന കേന്ദ്രത്തിലും പരീക്ഷയെഴുതണം.
          ഗവ. ഗേൾസ് ഹൈസ്കൂൾ ആലപ്പുഴ ടൗൾഹാളിനു സമീപം ഇരുമ്പ് പാലം എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1883351 മുതൽ 1883550 വരെ ഉള്ളവർ ആലപ്പുഴ ഗവ. യുപി സ്കൂൾ തിരുവമ്പാടി എന്ന കേന്ദ്രത്തിലും പരീക്ഷയെഴുതണം.
        കോഴിക്കോട് വടക്കുമ്പാട് എച്ച്എസ്എസ്, പാലേരി കുറ്റ്യാടി (സെന്റർ 1) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1976002 മുതൽ 1976201 വരെ ഉള്ളവർ കോഴിക്കോട് മേപ്പയ്യൂർ കുട്ടോത്ത് ജിഎച്ച്എസ്എസ്, ആവള കുട്ടോത്ത് (സെന്റർ 1) എന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതണം. വടക്കുമ്പാട് എച്ച്എസ്എസ്, പാലേരി കുറ്റ്യാടി (സെന്റർ 2) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1976202 മുതൽ 1976401 വരെ ഉള്ളവർ കോഴിക്കോട് മേപ്പയ്യൂർ കുട്ടോത്ത് ജിഎച്ച്എസ്എസ് ആവള കുട്ടോത്ത് (സെന്റർ 2) എന്ന കേന്ദ്രത്തിൽ  പരീക്ഷയെഴുതണം.
       പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായാൽ മതിയെന്ന് പിഎസ്‍സി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement