Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്‌ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗത വകുപ്പ്.

കെഎസ്‌ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗത വകുപ്പ്.


തിരു.: കെഎസ്‌ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗത വകുപ്പ്. തിങ്കളാഴ്ച 15 വര്‍ഷം പൂര്‍ത്തിയാകുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ട് വര്‍ഷത്തേക്ക് കൂട്ടി നല്‍കിയത്.
        ബസുകള്‍ ഒരുമിച്ച്‌ പിന്‍വലിക്കുന്നത് യാത്രാ ക്ലേശമുണ്ടാക്കുമെന്ന കാരണത്താലാണ് ഈ തീരുമാനം. കെഎസ്‌ആര്‍ടിസിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. 15 വര്‍ഷത്തിലധികം കെഎസ്‌ആര്‍ടിസി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടണമെന്ന് കെഎസ്‌ആര്‍ടിസി എംഡി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അല്ലാത്തപക്ഷം, സെപ്റ്റംബര്‍ 30ന് ശേഷം കോര്‍പ്പറേഷന്റെ 1270 വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാതെ വന്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും കെഎസ്‌ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും അറിയിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement