Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അക്ഷര മ്യൂസിയത്തിലേയ്ക്ക് കാരൂരിൻ്റെ അർദ്ധകായ പ്രതിമ ഇന്നെത്തും.

അക്ഷര മ്യൂസിയത്തിലേയ്ക്ക് കാരൂരിൻ്റെ അർദ്ധകായ പ്രതിമ ഇന്നെത്തും.


കോട്ടയം: നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർദ്ധകായ പ്രതിമ ഇന്നെത്തും.
       രാവിലെ 9.30ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽ നിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത് എത്തിക്കുക. സാഹിത്യ പ്രവർത്തകസംഘം പ്രസിഡന്റ് പി.കെ. ഹരികുമാറിൻ്റെ നേതൃത്വത്തിലാണ് ശില്പം എത്തിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് മ്യൂസിയത്തിൽ എത്തുന്ന ശില്പം കാരൂർ നീലകണ്ഠപ്പിള്ളയുടെ കുടുംബാംഗങ്ങളും മന്ത്രി വി.എൻ. വാസവനും ചേർന്ന് ഏറ്റുവാങ്ങും.
       നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ അക്ഷരമ്യൂസിയം പൂർത്തിയാകുന്നത്. 15000 ചതുരശ്ര അടിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന അക്ഷരമ്യൂസിയത്തിന്റെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങളാണ് നിലവിൽ പൂർത്തിയായത്. ലോകത്തിലെ ആറായിരത്തോളം ഭാഷകളുടെ വിവരണങ്ങൾ അവതരിപ്പിക്കുന്ന ലോക ഭാഷകളുടെ പ്രദർശനമാണ് അക്ഷര മ്യൂസിയത്തിലെ പ്രധാന ആകർഷണം. മ്യൂസിയത്തിൻ്റെ ഒന്നാംഘട്ട ഉദ്ഘാടനം ഒക്ടോബർ 19ന് മുഖ്യമന്ത്രി നിർവഹിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement