Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെത്തുതൊഴിലാളിയെ കല്ലിനിടിച്ച് കൊന്നു.

ചെത്തുതൊഴിലാളിയെ കല്ലിനിടിച്ച് കൊന്നു.

കോട്ടയം: വാഴൂരിൽ മുൻവൈരത്തെ തുടർന്ന് ചെത്തുതൊഴിലാളിയെ അയൽവാസിയായ യുവാവ് കരിങ്കല്ലിന് ഇടിച്ചു കൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണ് മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ല് കൊണ്ട് ഇടിച്ച ശേഷം, അപ്പു ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ ചാമംപതാൽ ഭാഗത്തു നിന്നും പോലീസ് പിടികൂടി. രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർ തമ്മിൽ മുമ്പും തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തങ്കമ്മയാണ് ബിജുവിൻ്റെ ഭാര്യ. മക്കൾ: ബിജേഷ്, അഭിലാഷ്.

പടം
കൊല്ലപ്പെട്ട ബിജു

Post a Comment

0 Comments

Ad Code

Responsive Advertisement