Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങിന് മണിക്കൂറുകൾ മുമ്പ് ബൈക്കപകടത്തിൽ പിതാവും ഭാര്യാസഹോദരിയും മരിച്ചു.

കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങിന് മണിക്കൂറുകൾ മുമ്പ് ബൈക്കപകടത്തിൽ പിതാവും ഭാര്യാസഹോദരിയും മരിച്ചു.


കൊച്ചി: കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങിന് മണിക്കൂറുകൾ മുമ്പ് ബൈക്കപകടത്തിൽ പിതാവും ഭാര്യാസഹോദരിയും മരിച്ചു. തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ (23), കൊച്ചി കടവന്ത്ര കസ്തൂർബാ നഗർ ആനാംതുരുത്തി വീട്ടിൽ രാജു- ഉമാദേവി ദമ്പതിമാരുടെ മകൾ മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. 
        ഞായറാഴ്ച പുലർച്ചെ 12.30ന് കൊച്ചി തേവര വായനശാലയ്ക്ക് മുന്നിലായിരുന്നു അപകടം. ഞായറാഴ്ചയാണ് സൂഫിയാന്റെയും ഭാര്യ മാളവികയുടെയും മകളുടെ നൂലുകെട്ട് നിശ്ചയിച്ചിരുന്നത്. കൊച്ചുകടവന്ത്ര ജിസിഡിഎ കമ്യൂണിറ്റി ഹാളിൽ നൂലു കെട്ട് നടത്താനായിരുന്നു തീരുമാനം. ബന്ധുക്കളെയും അയൽക്കാരെയും സുഹൃത്തുക്കളെ യും ക്ഷണിച്ചിരുന്നു. അർദ്ധരാത്രിയോടെ സൂഫിയാനും മീനാക്ഷിയും കുഞ്ഞിന് ഡയപ്പർ വാങ്ങാനായി പുറത്തേക്ക് ഇറങ്ങി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് വളവിലെ വൈദ്യുതി തൂണിലേയ്ക്ക് ഇടിച്ചുകയറി ഭക്ഷണശാലകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement