Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.



ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കുമെന്നാണ് സൂചന.
        വിനേഷും ബജ്രംഗ് പുനിയയും രാഹുല്‍ ഗന്ധിയെ കണ്ട ശേഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. രാഹുല്‍ ഗന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്. അടുത്ത തിങ്കളാഴ്ച ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അന്തിമരൂപം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കാന്‍ ഇരിക്കെയാണ് രാഹുല്‍ ഗന്ധിയുമായുള്ള താരങ്ങളുടെ കൂടികാഴ്ച.
       പാരിസ് ഒളിമ്പിക്‌സിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ വിനേഷ്, മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹ്യൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 2023ല്‍ മുന്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തില്‍ ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement