Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.വി. അൻവർ എംഎൽഎയുടെ ആക്ഷേപം മുഖ്യമന്ത്രിക്കെതിരെ. മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥൻ: തിരുവഞ്ചൂർ.

പി.വി. അൻവർ എംഎൽഎയുടെ ആക്ഷേപം മുഖ്യമന്ത്രിക്കെതിരെ. മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥൻ: തിരുവഞ്ചൂർ.


കോട്ടയം: ഭരണകക്ഷിയിലെ എംഎൽഎക്ക് പോലും പോലീസിൽ വിശ്വാസമില്ലാതെയായതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഗൗരവകരമായ വെളിപ്പെടുത്തലുകൾ ആണ് അൻവർ നടത്തിയത്. സർക്കാർ ഒരു മറുപടിയും പറയാത്ത് എന്തു കൊണ്ടാണെന്ന് തിരുവഞ്ചൂർ ചോദിച്ചു. മൗനത്തിന് പിന്നിൽ പറയുന്ന കാര്യങ്ങളൊക്കെ സത്യമാണെന്ന് കരുതണം. ആഭ്യന്തര വകുപ്പിന് തല ഉയർത്തി നിൽക്കണമെങ്കിൽ ഇതിനൊക്കെ മറുപടി നൽകണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളതെന്നും ഭയപ്പാടോടുകൂടി മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ ആകൂ എന്ന് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.
          വകുപ്പുതല അന്വേഷണം പോര. അതിൽ യാഥാർത്ഥ്യം പുറത്തു വരില്ല. ജുഡീഷ്യൽ സ്ക്രൂട്ടണി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Post a Comment

0 Comments

Ad Code

Responsive Advertisement