Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്നുപൂട്ട് മത്സരം സംഘടിപ്പതില്‍ സംഘാടകര്‍ക്കെതിരെ കേസ്.

കന്നുപൂട്ട് മത്സരം സംഘടിപ്പതില്‍ സംഘാടകര്‍ക്കെതിരെ കേസ്.


പാലക്കാട്: ആലത്തൂര്‍ തോണിപ്പടത്ത് കന്നുപൂട്ട് മത്സരം നടത്തിയ സംഘാടകര്‍ക്കെതിരെ കേസെടുത്തു. സെപ്റ്റംബര്‍ എട്ടിന് കൊളറോഡിലാണ് മത്സരം സംഘടിപ്പിച്ചത്. നിയമാനുസൃതമല്ലാതെ കന്നുപൂട്ട് മത്സരം നടത്തിയെന്നും, മൃഗങ്ങളെ ഉപദ്രവിച്ചുവെന്നും കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്നുമാണ് പരാതി. ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്.
          പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യ എന്ന സംഘടനയാണ് പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോടതിവിധികളും കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകളും കന്നുപൂട്ട് മത്സരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് 'പെറ്റ' ഇന്ത്യയുടെ വാദം. അതേസമയം, നിയമാനുസൃതമല്ലാത്ത ഒന്നും നടന്നിട്ടില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement