Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെഹ്രു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി.

നെഹ്രു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി.


തിരു.: നെഹ്രു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മന്ത്രി, വള്ളംകളിയ്ക്കായി ഒരു കോടി രൂപ നൽകുന്നതായി മുൻകൂട്ടി അറിയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
       ടൂറിസം മേഖലയ്ക്ക് നെഹ്രു ട്രോഫി വള്ളംകളി പ്രധാനപ്പെട്ടതാണ്. എന്നാൽ, അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം അത് നടക്കാൻ മുൻപന്തിയിൽ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താൻ ശ്രമിക്കും. ബേപ്പൂർ വാട്ടർ ഫെസ്റ്റും നെഹ്രു ട്രോഫിയും രണ്ടാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് മലബാർ മേഖലയാകെ പങ്കെടുക്കുന്ന ഫെസ്റ്റാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ പ്രാദേശിക വാദമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement