Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാഹിത‍്യകാരനും നാടക പ്രവർത്തകനുമായ കെ.ജെ. ബേബി അന്തരിച്ചു.

സാഹിത‍്യകാരനും നാടക പ്രവർത്തകനുമായ കെ.ജെ. ബേബി അന്തരിച്ചു.


വയനാട്: സാഹിത‍്യകാരനും നാടക പ്രവർത്തകനുമായ കെ.ജെ. ബേബി (70) അന്തരിച്ചു. വയനാട് നടവയലിലെ ചീങ്ങോട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
          ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി കനവ് എന്ന പേരില്‍ വിദ‍്യാഭ‍്യാസ സ്ഥാപനം തുടങ്ങിയതും അവരുടെ മനുഷ‍്യാവകാശങ്ങള്‍ക്കായി പോരാടിയ കെ.ജെ. ബേബിയുടെ നാടുഗദ്ദിക എന്ന നാടകവും വളരെ പ്രശസ്തമാണ്. 
         കണ്ണൂർ ജില്ലയിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973ല്‍ കുടുംബം വയനാട്ടിലേക്ക് കുടിയേറി. 1994ല്‍ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത‍്യ അക്കാദമി അവാർഡും മുട്ടത്തു വർക്കി അവാർഡും ലഭിച്ചു. നാടക പ്രവർത്തകൻ, നോവലിസ്റ്റ്, നക്സലൈറ്റ് എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കെ.ജെ. ബേബി കനവ് എന്ന വിദ‍്യാഭ‍്യാസ സ്ഥാപനം ആരംഭിച്ചതോടെയാണ് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement