Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി.

മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. 


കോട്ടയം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. നിശ്ചിത സമയത്തിനുള്ളിൽ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മസ്റ്ററിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
        കോട്ടയം താലൂക്കിലെ എഎവൈ, പിഎച്ച്എച്ച് (മുൻഗണനാ) കാർഡുകളിൽ ഉൾപ്പെട്ട ഇ പോസ് മെഷീനിൽ വിരൽ അടയാളം പതിയാത്തതുമൂലം ekyc ഇ-കെവൈസി മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുളളതായി താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.

       28/10/2024 മുതൽ 2/11/2024 വരെ ചുവടെ ചേർക്കുന്ന ഷെഡ്യൂൾ പ്രകാരം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ക്യാമ്പുകൾ നടത്തുന്നതാണ്.

28/10/2024-
1. പളളിക്കത്തോട് പഞ്ചായത്ത് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പളളിക്കത്തോട്.
2. ആർപ്പൂക്കര പഞ്ചായത്ത്' പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ആർപ്പൂക്കര.

29/10/2024
1.മീനടം പഞ്ചായത്ത് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, മീനടം.
2.കൂരോപ്പട പഞ്ചായത്ത് -പബ്ലിക്ക് ലൈബ്രറി ഹാൾ, കൂരോപ്പട.

30/10/2024
1. പുതുപ്പളളി പഞ്ചായത്ത് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പുതുപ്പളളി.
2. ഏറ്റുമാനൂർ മുൻസിപ്പാലിറ്റി -  എൻഎസ്എസ് കരയോഗം ബിൽഡിംഗ്, ഏറ്റുമാനൂർ.

2/11/2024
1. അകലക്കുന്നം പഞ്ചായത്ത് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, അകലക്കുന്നം.

2. തിരുവാർപ്പ് പഞ്ചായത്ത് - ഗവ. യുപി സ്കൂൾ, കിളിരൂർ.
       മസ്റ്ററിംഗിനായി എത്തുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement