Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മണ്ണാറശാല ആയില്യം ഉത്സവത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍.

മണ്ണാറശാല ആയില്യം ഉത്സവത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. 


ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ മണ്ണാറശാല ആയില്യം ഉത്സവത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. പുലർച്ചെ നാല് മണിയ്‌ക്കാണ് ക്ഷേത്രനട തുറന്നത്. ആറ് മണിയാേടെ ആയില്യ പൂജകള്‍ക്ക് തുടക്കമായി. വലിയമ്മ സാവിത്രി അന്തർജ്ജനം മണ്ണാറശാല അമ്മയായി അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യ ആയില്യം ഉത്സവം കൂടിയാണിത്.
         നാഗരാജാവിന്റെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് മണ്ണാറശാലയിലേക്ക് ഒഴുകി എത്തിയത്. രാവിലെ എട്ട് മണിയ്‌ക്ക് അമ്മ സാവിത്രി അന്തർജ്ജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തില്‍ ഇരുന്ന് ഭക്തർക്ക് ദർശനം നല്‍കി. അമ്മയുടെ മുഖ്യകാർമ്മികത്വത്തിലാണ് ആയില്യം എഴുന്നള്ളത്ത് നടക്കുന്നത്. ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് മണ്ണാറശാല അമ്മയുടെ മുഖ്യകാർമ്മികത്വത്തില്‍ എഴുന്നള്ളത്ത് നടക്കുന്നത്.
       വലിയമ്മയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ നിര്യാണത്തെ തുടർന്ന് ഒരു വർഷം മുമ്പാണ് സാവിത്രി അന്തർജ്ജനം മണ്ണാറശാലയിലെ മുഖ്യപൂജാരിണിയായി അഭിഷിക്തയായത്. ഉമാദേവി അന്തർജ്ജനത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാലാണ് ഏഴു വർഷങ്ങളായി ആയില്യം നാളില്‍ എഴുന്നള്ളത്ത് മുടങ്ങിയത്.
വലിയമ്മ ഉമാദേവി അന്തർജ്ജനം 94-ാം വയസ്സില്‍ 2023 ആഗസ്റ്റ് 9ന് സമാധിയായതോടെയാണ് അന്ന് ചെറിയമ്മയായിരുന്ന സാവിത്രി അന്തർജ്ജനം (83) വലിയമ്മയായി അവരോധിക്കപ്പെട്ടത്. കാരണവന്മാർ വേളി കഴിച്ചു കൊണ്ടുവരുന്നവരെ ആണ് അമ്മയായി വാഴിക്കുന്നത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തർജ്ജനം. മുൻകാരണവർ എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയുമാണ്. നിലവിലെ കാരണവർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സതീദേവി അന്തർജ്ജനമാണ് ഇളയമ്മ.
ഭക്തജന തിരക്ക് കണക്കിലെടുത്ത് വലിയ സുരക്ഷാ സംവിധാനങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement