Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലയങ്ങളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.

ലയങ്ങളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.


പീരുമേട് : താലൂക്കിലെ ഇടിഞ്ഞു വീഴാറായ ലയങ്ങളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു നിവേദനം. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമിയാണ് ഈ ആവശ്യം ഉന്നയിച്ചു  മുഖ്യമന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, നിയമസഭ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എന്നിവർക്ക് വീണ്ടും നിവേദനം സമർപ്പിച്ചത്. ലയങ്ങളുടെ നവീകരണത്തിന് ഓരോ ബജറ്റിലും പ്രത്യേകം തുക വകയിരുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ  തേയിലത്തോട്ടം മേഖലയുടെ ഉന്നമനത്തിനും ക്ഷേമത്തിനും തകർച്ചയിലായ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിനും വേണ്ടി പത്ത് കോടി രൂപമാറ്റിവച്ചുവെങ്കിലും നാളിതു വരെ വിനിയോഗിച്ചിട്ടില്ല.
        2022-'23, 2023-'24 ലെ ബജറ്റുകളിൽ പത്ത് കോടി രൂപ വീതം അനുവദിച്ച വിനിയോഗം നാളിതുവരെ നടന്നില്ല. കഴിഞ്ഞ ബജറ്റുകളിൽ അനുവദിച്ച തുക വേഗം വിനിയോഗിച്ചു ലയങ്ങളുടെ നവീകരണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടു ഗിന്നസ് മാടസാമി 2021 മുതൽ നൽകിയ നിവേദനത്തിന്മേൽ തൊഴിൽവകുപ്പ് തുടർനടപടികൾ സ്വീകരിച്ചിരുന്നു. നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ നിർമ്മിതി കേന്ദ്രം 33.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി തൊഴിൽവകുപ്പിന് നൽകിയിരുന്നു.
         പീരുമേട് താലൂക്കിൽ 23 വർഷമായി പൂട്ടിക്കിടക്കുന്ന നാല് എസ്റ്റേറ്റുകളിലെ ലയങ്ങളാണ് ഏറ്റവും തകർച്ചയിലുള്ളത്. നിരവധി ലയങ്ങൾ നിലംപൊത്തുകയും ബാക്കിയുള്ളവ ഏതു നിമിഷവും തകർന്നു വീഴാറായ സ്ഥിതിയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement