Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യാക്കോബായ സഭ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു.

യാക്കോബായ സഭ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു.

കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലിരിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
        രണ്ടു പതിറ്റാണ്ടിലധികമായി മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായിരുന്നു തോമസ് പ്രഥമൻ കാതോലിക്ക ബാവ. എറണാകുളം ജില്ലയിൽ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കുഞ്ഞയുടെയും മകനായിട്ടാണ് ബാവായുടെ ജനനം. സി.എം. തോമസ് എന്നായിരുന്നു ആദ്യനാമം. 1958 ഒക്ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ തോമസ് മോർ ദീവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി നിയോഗിതനായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളിപ്രതിപുരുഷയോഗം നിയുക്ത കാതോലിക്കയായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 2002 ജുലൈ 26ന് ബസേലിയോസ്‌ തോമസ്‌ പ്രഥമൻ എന്ന പേരിൽ മഫ്രിയോനോ ആയി അഭിഷിക്തനായി. ഏറെ നാളുകളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സഭാ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ബാവ.

Post a Comment

0 Comments

Ad Code

Responsive Advertisement