Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി.

തിരു.: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ 2024ലെ അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9നും 9.45നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് കർമ്മം നടന്നത്. ശ്രീലകത്തു നിന്നും പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും കിഴക്കേനട സ്വർണ്ണക്കൊടിമരത്തിന് സമീപം എത്തിച്ചു. തുടർന്ന് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട് ഏററുവാങ്ങുകയും കൊടിയേറ്റു പൂജകൾ നടത്തിയതിനു ശേഷം വാദ്യഘോഷങ്ങളോടു കൂടി നാരായണമന്ത്രം ഭക്തിനിരഭരമായ അന്തരീക്ഷത്തിൽ ചടങ്ങ് നടന്നു. കൃഷ്ണപരുന്തുകൾ കൊടിമരത്തിന് മുകളിൽ വട്ടമിട്ടു പറക്കുന്ന നേരം യോഗത്തു പോറ്റിമാരായ നെയ്തശ്ശേരി മഠം, കൂപകര മഠം, കൊല്ലൂർ അത്തിയറമഠം, വഞ്ചിയൂർ അത്തിയറമഠം പോറ്റിമാർക്ക് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ് ബി. ദക്ഷിണ നൽകി. ഇതോടൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റു ചടങ്ങുകൾ നടന്നു. ക്ഷേത്ര ഭരണസമിതി അംഗമായ അവിട്ടം തിരുന്നാൾ ആദിത്യവർമ്മ, തുളസി ഭാസ്കരൻ, കരമന ജയൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ മഹേഷ് ബി., ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, എ.ഒ. എ.ജി. ശ്രീഹരി, വിജിലൻസ് ഓഫീസർ സുരേഷ് കുമാർ വി., ഫിനാൻസ് ഓഫീസർ വെങ്കട് സുബ്രഹ്മണ്യം എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement