Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.


മലപ്പുറം: ഊർക്കടവിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റിപ്പയറിങ് കടയിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് എളാടത്ത് റഷീദ് മരിച്ചത്.
        രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. പൊട്ടിത്തെറിക്കു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാലു വര്‍ഷമായി ഫ്രിഡ്ജ് റിപ്പയറിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന കടയായിരുന്നു ഇത്. ഇവിടെ ഗ്യാസ് റീഫില്ല് ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു. റീഫില്ല് ചെയ്യുന്നതിനിടയ്ക്കാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. ഉടൻതന്നെ റഷീദിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement