Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു.

വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു.

കോട്ടയം: ചെങ്ങളം കടത്തുകടവിൽ ആറ്റിൽ വീണ വയോധികൻ മരിച്ചു. തിരുവാർപ്പ് പഞ്ചായത്തിലെ 3-ാം വാർഡ് വേളാംപറമ്പ് വീട്ടിൽ കുട്ടപ്പൻ (70) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഒമ്പരയ്ക്ക് ചൂണ്ട ഇടാൻ എത്തിയിരുന്നു. നേരം പുലർന്നിട്ടും കുട്ടപ്പൻ തിരികെ എത്താഞ്ഞതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ആറ്റിൻ കരയിൽ ചൂണ്ടയും മറ്റ് വസ്തുക്കളും കണ്ടുകിട്ടി. ഇതേത്തുടർന്ന് ആറ്റിൽ വീണതാകാമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു, തുടർന്ന് പോലീസിലും അഗ്നിശമനസേനയിലും വിവരം അറിയിച്ചു. അഗ്നിശമന സേനയിലെ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിൽ മൃദദേഹം കണ്ടെത്തുകയായിരുന്നു. 
      കുട്ടപ്പൻ രാത്രിയിലും ഒഴിവ് സമയങ്ങളിലും സ്ഥിരമായി ചൂണ്ടയിട്ട് മീൻ പിടിക്കുവാൻ പോയിരുന്നു. എല്ലാ തവണയും പുലർച്ചെ ഏകദേശം 3 മണിക്ക് തിരികെ എത്തുമായിരുന്നു. ചൂണ്ട ഇടുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലം വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുമരകം പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃദദേഹം പോസ്റ്റുമാർട്ടത്തിനായ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

0 Comments

Ad Code

Responsive Advertisement