Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനിതാ സംവരണ ബിൽ എത്രയും വേഗം പാസ്സാക്കണമെന്ന് പി.സി. ചാക്കോ.

വനിതാ സംവരണ ബിൽ എത്രയും വേഗം പാസ്സാക്കണമെന്ന് പി.സി. ചാക്കോ.



തിരു.: വനിതാ സംവരണ ബിൽ എത്രയും വേഗം പാസ്സാക്കണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി.സി. ചാക്കോ പറഞ്ഞു. തിരുവനന്തപുരത്തു എൻസിപിയുടെ വനിതാ വിഭാഗം നാഷണലിസ്റ്റ് മഹിളാ കോൺഗ്രസിന്റെ ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.                              ഓരോ രാഷ്ട്രീയ പാർട്ടികളും ഇതിനു മുന്നോടിയായി വനിതകൾക്കു നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ അർഹമായ പരിഗണന നൽകുവാൻ തീരുമാനിക്കണമെന്നും പി.സി. ചാക്കോ പറഞ്ഞു. എൻഎംസി ജില്ലാ പ്രസിഡന്റ്‌ ബിന്ദു വേണു ഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എൻഎംസി സംസ്ഥാന പ്രസിഡന്റ്‌ അനിത കുന്നത്ത്, വർക്കല രവികുമാർ, ലതിക സുഭാഷ്, കെ.ആർ. രാജൻ, പദ്മിനി ടീച്ചർ, അഡ്വ. ആർ. സതീഷ്കുമാർ, സതീഷ് തോന്നക്കൽ, കെ.ആർ. സുഭാഷ്, ആറ്റുകാൽ അജി, ചന്ദനത്തോപ്പ് അജയകുമാർ, ബിന്ദു രവീന്ദ്രൻ, ആർ. ലീലാമ്മ, ഇടക്കുന്നിൽ മുരളി, കെ. ഷാജി, പുഷ്കരകുമാർ, മാലിനി രാജൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement