
കോഴിക്കോട്: പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി യുവാവിൻ്റെ പരാക്രമം. ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നും വാങ്ങിയ സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. മാനസിക പ്രശ്നങ്ങൾ ഉള്ള തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കടയുടമ പിന്നോട്ട് ഒഴിഞ്ഞു മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സംസാരിച്ചുകൊണ്ടു നിൽക്കെ പെട്ടെന്ന് കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് കത്തി എടുത്ത് വീശുകയായിരുന്നു. ഇടപാടുകൾക്കായി മറ്റ് ചിലരും കൗണ്ടറിനു സമീപം ഉണ്ടായിരുന്നെങ്കിലും അവർക്കും പരിക്കേറ്റില്ല.
0 Comments