Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വി.എസ്. അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ.

വി.എസ്. അച്യുതാനന്ദന്  ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ.



തിരു.: മുൻമുഖ്യമന്ത്രിയും സിപിഎമ്മിൻ്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാൾ. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ മെമ്പർ, പ്രതിപക്ഷ നേതാവ്, എംഎല്‍എ, മുഖ്യമന്ത്രി, ഭരണ പരിഷ്‌കാരകമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
      തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വിഎസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെ ത്തണ്. 1923 ഒക്ടോബർ 20നാണ് ജനനം. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുണ്‍കുമാർ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാൾ ആഘോഷിക്കും. പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകിട്ടുമുള്ള പത്രവായനയിലൂടെ വാർത്തകളും വിശേഷങ്ങളും വിഎസ് അറിയുന്നുണ്ട്. ടെലിവിഷൻ വാർത്തകളും ശ്രദ്ധിക്കും. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുണ്‍കുമാറും ആശയും ഒപ്പമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement