Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തിരു.: പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് സൂചിപ്പിച്ചു. മകന്‍ എറണാകുളത്താണ് പഠിക്കുന്നത്.

        കഴിഞ്ഞ ദിവസം മകന്‍ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലും ആയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement