Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും.

വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും.


വയനാട്: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. 
        വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. മുമ്പ് സത്യൻ മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ സിപിഐ മികച്ച പ്രകടനം നടത്തിയിരുന്നു. 
            ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്
റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ, രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടിൽ നിന്ന് രാജിവെച്ചതോടെ യാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വയനാട്ടിൽ പ്രിയങ്ക  എത്തിയതോടെ ദേശീയശ്രദ്ധ ആകർഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. രാഹുലിൻ്റെ രാജി പ്രഖ്യാപന സമയത്തു തന്നെ പ്രിയങ്കയുടെ സ്ഥാനാർത്ത്വവും പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

Post a Comment

0 Comments

Ad Code

Responsive Advertisement