
അടൂർ: പഴകുളത്ത് സ്വകാര്യ ബസ് അപകടത്തിൽ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ് ടയർ പൊട്ടിക്കീറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റവര അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ ഗവ: ഗേൾസ് ഹൈസ്കൂൾ, അടൂർ ഐഎച്ച്ആർടി കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.
0 Comments