Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കൂട്ടായ്മകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്.

ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കൂട്ടായ്മകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്.

തിരു.: സർക്കാർ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കേണ്ടത് ആണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement