Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുര നോർത്ത് - എസ്എം വിടി ബെംഗളൂരു അന്ത്യോദയ സ്പെഷ്യൽ സർവീസ്.

തിരുവനന്തപുര നോർത്ത് - എസ്എം വിടി ബെംഗളൂരു അന്ത്യോദയ സ്പെഷ്യൽ സർവീസ്.


തിരു.: ദീപാവലി സമയത്തെ യാത്രാ തിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചുവേളി - എസ്എം വിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ അന്ത്യോദയ സ്പെഷ്യൽ ആണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - എസ്എം വിടി ബെംഗളൂരു റൂട്ടിൽ ഒന്നും എസ്എം വിടി ബെംഗളൂരു - കൊച്ചുവേളി റൂട്ടിൽ ഒന്നും വീതം ആകെ രണ്ട് സ്പെഷ്യൽ സർവീസുകളായിരിക്കും ഇത് നടത്തുക.

        ട്രെയിൻ നമ്പർ 06039 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - എസ്എം വിടി ബെംഗളൂരു അന്ത്യോദയ സ്പെഷ്യൽ നവംബർ 4 തിങ്കളാഴ്ച വൈകിട്ട് 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ്എം വിടി ബെംഗളൂരു സ്റ്റേഷനിൽ എത്തും. ഒരു സർവീസ് ആയിരിക്കും ഉണ്ടാവുക. 14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, ഭിന്നശേഷിക്കാര്‍ക്കായി ഒരു സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഈ ട്രെയിനിൽ  ഉണ്ടാവുക.

Post a Comment

0 Comments

Ad Code

Responsive Advertisement