Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭർത്താവ് കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് വനിതാ ഹെഡ് കോൺസ്റ്റബിൾ തൂങ്ങി മരിച്ചു.

ഭർത്താവ് കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് വനിതാ ഹെഡ് കോൺസ്റ്റബിൾ തൂങ്ങി മരിച്ചു.

ചെങ്കൽപ്പേട്ട്: വീട്ടിലെ പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് പൊലീസ് ഉദ്യോ​ഗസ്ഥ ജീവനൊടുക്കി. ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. ഗിരിജയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഗിരിജയുടെ ഭര്‍ത്താവ് ദിഗേശ്വരൻ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഏഴു വർഷമായി ഒരു വളര്‍ത്തുനായയുണ്ട്. അടുത്തിടെ വളര്‍ത്തുനായ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞ ദിവസം ഇതില്‍ രണ്ട് കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തിരുന്നു. ഗിരിജയുടെ ശ്രദ്ധക്കുറവ് കാരണമാണ് പട്ടിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് പറഞ്ഞ് ദിഗേശ്വരൻ ഭാര്യയെ കുറ്റപ്പെടുത്തി. ഇതിൽ മനംനൊന്താണ് ആത്മഹത്യ. സംഭവത്തില്‍ കാഞ്ചീപുരം പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement