Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഞ്ചാരികൾക്കായി വാഗമണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു.

സഞ്ചാരികൾക്കായി വാഗമണിലെ ചില്ലുപാലം തുറക്കുന്നു.


വാഗമൺ: സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വാ​ഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ്ങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാാനിച്ചത്. 
         പാലത്തിൽ എന്നു മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.  മോശം കാലാവസ്ഥയെത്തുടര്‍ന്ന് മെയ് 30നാണ് സംസ്ഥാന ടൂറിസം വകുപ്പ് കണ്ണാടിപ്പാലം അടച്ചത്. വാഗമണ്‍ കോലാഹലമേട്ടിൽ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായാണ് കണ്ണാടിപ്പാലം തീര്‍ത്തത്. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമാണ് വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്. സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്. സമുദ്രനിരപ്പിൽ നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമ്മിച്ച പാലത്തിനു മൂന്നു കോടി രൂപയാണ് ചെലവ്. 35 ടൺ സ്റ്റീൽ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 15 പേർക്ക് കയറാനാകും.
        ഇവിടെ നിന്നാൽ, മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്. 250 രൂപയാണ് പ്രവേശനഫീസ്.

Post a Comment

0 Comments

Ad Code

Responsive Advertisement