Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.


കോട്ടയം: പൊതുകളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജ്ജവം കാണിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.
രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ, ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്നുണ്ടായിക്കാണുന്ന മാറ്റം വലിയ പോരാട്ടങ്ങളിലൂടെ നേടി എടുത്തതാണ്. രാത്രികാലങ്ങളിൽ അടക്കം പെൺകുട്ടികൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഒരുക്കേണ്ടതുണ്ട്. അതിനു ഭരണപരമായ ഇടപെടലുകൾക്കപ്പുറം സമൂഹത്തിന്റെ ചിന്തയും ആ രീതിയിൽ മാറേണ്ടതുണ്ട്. ബാലികാദിനങ്ങൾ പോലെയുള്ളവ സംഘടിപ്പിക്കുന്നത് ഇത്തരം ഓർമപ്പെടുത്തലുകൾക്ക് ആണെന്നും അവർ കൂട്ടിച്ചേർത്തു.

         ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യാതിഥിയായി. സമത്വം അനിവാര്യമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചിരിക്കുന്നതെന്നും പെൺകുട്ടിയായിരിക്കുന്നതിൽ ഒരു വിഷമവും ആർക്കും തോന്നരുതെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ മുതിർന്ന പഠിതാവായ തങ്കമ്മ തങ്കപ്പനെ ജില്ലാ കളക്ടർ ചടങ്ങിൽ ആദരിച്ചു. മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ആതിര പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിത, ശിശു വികസന ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ്, മൗണ്ട് കർമൽ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എ.എസ്. ജെയ്ൻ, കോട്ടയം വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു, ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന, ഡി.എച്ച്.ഇ.ഡബ്ല്യൂ. ജില്ലാ കോഡിനേറ്റർ  പ്രിൻസി സൂസൻ വർഗീസ്, മൗണ്ട് കാർമൽ ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി വന്ദന അജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭാവിയെക്കുറിച്ചുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement