Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. 


കോട്ടയം: കറുകച്ചാല്‍ മാന്തുരുത്തിയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കാർ യാത്രക്കാരനായ കായംകുളം സ്വദേശി രാഹുല്‍ (27) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു യാത്രക്കാരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
        ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കറുകച്ചാല്‍ ചങ്ങനാശേരി റൂട്ടില്‍ മാന്തുരുത്തിയിൽ ആയിരുന്നു അപകടം. മൂന്നാറില്‍ നിന്നും കായംകുളത്തേയ്ക്കു മടങ്ങുകയായിരുന്നു സംഘം. കാറിനുള്ളില്‍ രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ, എതിർദിശയില്‍ എത്തിയ സന്തോഷ് എന്ന സ്വകാര്യ ബസില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ തകർന്നു. കാറിനുള്ളില്‍പ്പെട്ട യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ വൈകുന്നേരത്തോടെയാണ് രാഹുലിന്റെ മരണം സംഭവിച്ചത്. മറ്റുള്ളവർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement