Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വായ്പയായി എടുത്ത ടിക്കറ്റിന് മിനിമോൾക്ക് 80 ലക്ഷം ഒന്നാം സമ്മാനം.

വായ്പയായി എടുത്ത ടിക്കറ്റിന് മിനിമോൾക്ക് 80 ലക്ഷം ഒന്നാം സമ്മാനം.

കോട്ടയം: ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കൃത്യമായി വിജയിക്ക് കൈമാറി ശ്രദ്ധേയമാകുന്നത് കോട്ടയം തിരുനക്കരയിലെ മീനാക്ഷി ലക്കി സെൻ്ററിൻ്റെ മഹത്തരമായ മാതൃക. വിജയിയായ മിനിമോൾക്ക് ടിക്കറ്റ് കൈമാറി സന്തോഷം പങ്കു വച്ച് മീനാക്ഷി ലോട്ടറി ഉടമ മുരുകേശനും.
          കഴിഞ്ഞ ശനിയാഴ്ചയാണ് മിനിമോൾ മീനാക്ഷി ലോട്ടറിയുടെ തിരുനക്കരയിലെ വില്പനകേന്ദ്രത്തിൽ വിളിച്ച് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരൻ സുരേഷിനോട് തനിക്ക് രണ്ട് ടിക്കറ്റ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സുരേഷ് മിനിമോൾക്കായി രണ്ട് ടിക്കറ്റ് മാറ്റി വയ്ക്കുകയും ചെയ്തു. ഭാഗ്യവശാൽ വൈകിട്ട് നറക്കെടുപ്പ് ഫലം പുറത്തു വന്നപ്പോൾ മിനിമോൾ മാറ്റിവയ്ക്കാൻ നിർദ്ദേശിച്ച കെജി 790019 നമ്പറിലുള്ള കാരുണ്യ ടിക്കറ്റിനാണ് 80 ലക്ഷം രൂപ സമ്മാനം അടിച്ചത്. എന്നാൽ, 80 ലക്ഷത്തിന്റെ വമ്പൻ സമ്മാനം കൺമുന്നിൽ കണ്ടിട്ടും മിനിമോളോടുള്ള വാക്ക് കൃത്യമായി പാലിച്ച മീനാക്ഷി ലോട്ടറി ഏജൻസി മാതൃകാപരമായ പ്രവർത്തനം കാട്ടുകയായിരുന്നു. സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരം ലോട്ടറി ഏജൻസി ജീവനക്കാർ തന്നെ മിനിമോളെ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന്, ഇന്നലെ രാവിലെ ലോട്ടറി ഓഫീസിൽ എത്തിയ മിനിമോൾക്ക് ലോട്ടറി ടിക്കറ്റ് മീനാക്ഷി ലോട്ടറി ഏജൻസി ഉടമ മുരുകേശൻ കൈമാറുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement