Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി.


തിരു.: എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ  ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നിയമസഭാ സമ്മേളനം നാളെ പുന:രാരംഭിക്കാനിരിക്കെയാണ് നിർണ്ണായക തീരുമാനം. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിൽ എത്തുകയായിരുന്നു.
         എഡിജിപിക്കെതിരെ നടപടി വേണമെന്നു സിപിഐ അടക്കം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി ഉണ്ടാകുന്നത്. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെക്കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement