Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംടിയുടെ വീട്ടിലെ മോഷണം: രണ്ടു പേർ പിടിയിൽ.

എംടിയുടെ വീട്ടിലെ മോഷണം: രണ്ടു പേർ പിടിയിൽ.


കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണത്തിൽ വീട്ടിലെ സഹായി ഉൾപ്പെടെ രണ്ടു പേർ പിടിയിലായി. കോഴിക്കോട് കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. 
         അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണ്ണാഭരണങ്ങള്‍, ഡയമണ്ട് പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. എംടിയുടെ ഭാര്യ സരസ്വതിയാണ് പരാതി നല്‍കിയത്. വീടിന്റെ പൂട്ട് തകർത്തിട്ടില്ല, ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല, അലമാര താക്കോല്‍ ഉപയോഗിച്ചാണ് തുറന്നത് എന്നീ വസ്തുതകള്‍ കണക്കിലെടുത്ത് മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. മൊഴി രേഖപ്പെടുത്തവേ എംടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അന്വേഷണസംഘം ശാന്തയെക്കുറിച്ച്‌ നടത്തിയ രഹസ്യാന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് ശാന്തയുടെ അകന്ന ബന്ധുവായ പ്രകാശിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തി. വൈകാതെ പ്രാകാശിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടർന്ന് പ്രകാശും ശാന്തയും പല തവണകളായി മോഷ്ടിച്ച സ്വർണ്ണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയില്‍ വിറ്റ വിവരം പോലീസിനോട് സമ്മതിച്ചു. ഇതോടെ പോലീസ് ശാന്തയെ രാവിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇരുവരെയും അന്വേഷണ സംഘം ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി ചോദ്യം ചെയ്തു. കമ്മത്ത് ലെയ്നിലെ മൂന്ന് കടകളില്‍ മോഷണസ്വർണ്ണം വില്‍പന നടത്തിയതായി പ്രതികള്‍ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കമ്മത്ത് ലെയ്നിലെത്തി തെളിവെടുപ്പ് നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement