കുറ്റൂർ പാലത്തിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു.
തിരുവല്ല: എംസി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ നാളുകളായി രാത്രികാലങ്ങളിൽ പാലത്തിലൂടെ കടന്ന് വരുന്ന വാഹനങ്ങൾ ഇരുട്ട് കാരണം യാത്രാ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വിളക്ക് പ്രകാശിച്ചതോടെ കുറ്റൂർ തോണ്ടറ പാലം – കുറ്റൂർ കവല, വരട്ടാർ പാലം – പ്രാവിൻകൂട് കവല, ഇറപ്പുഴ പാലം – മുണ്ടങ്കാവ് കവല വരെ വാഹനയാത്ര എളുപ്പമായി. പാലങ്ങളുടെ വശത്ത് സ്ഥാപിച്ചിരുന്ന സൂചന ബോർഡും കൈവരിയ്ക്ക് വച്ചിരുന്ന റിഫ്ലക്ടറുകളും കാലപ്പഴക്കത്താൽ കാണാൻ സാധിക്കാതിരുന്നതിനാൽ അപകടം നിത്യസംഭവമായിരുന്നു.
0 Comments