Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ട് പൂർണ്ണമായും കത്തിനശിച്ചു.

വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ട് പൂർണ്ണമായും കത്തിനശിച്ചു.


ആലപ്പുഴ: പള്ളാത്തുരുത്തിയിൽ ഹൗസ് ബോട്ടിനു തീപിടിച്ചു. വിനോദ സഞ്ചാരികള്‍ കയറിയിരുന്ന ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. ബോട്ടിന് തീപിടിച്ചെങ്കിലും ബോട്ടിൽ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകൾ ആയിരുന്നു ബോട്ടിലുണ്ടായിരുന്നത്. കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഇതിനാൽ പുക ഉയര്‍ന്നപ്പോള്‍ തന്നെ ബോട്ടിൽ ഉണ്ടായിരുന്നവരെ വേഗത്തിൽ പുറത്തെത്തിക്കാനായി. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement